Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

വഴി കാട്ടും ദിക്കുകൾ എവിടെ , ഡിയർ ജോയി സിനിമയിലെ വീഡിയോ ഗാനം റിലീസായി

Written by: Cinema Lokah on 4 December

ചിത്രത്തില്‍ ധ്യാൻ ശ്രീനിവാസൻ, ഇന്ദ്രൻസ്,അപർണ്ണ ദാസ് എന്നിവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു

ഡിയർ ജോയി സിനിമയിലെ ആലപിച്ച വഴി കാട്ടും ദിക്കുകൾ എവിടെ ഗാനം റിലീസായി

Vazhikaattum Song From Dear Joy
Vazhikaattum Song From Dear Joy

ധ്യാൻ ശ്രീനിവാസൻ, ഇന്ദ്രൻസ്,അപർണ്ണ ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഖിൽ കാവുങ്ങൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ഡിയർ ജോയി ” എന്ന ചിത്രത്തിൻ്റെ ഒഫിഷ്യൽ വീഡിയോ ഗാനം റിലീസായി. അരുൺ രാജ് എഴുതിയ വരികൾക്ക് ധനുഷ് ഹരികുമാർ വിമൽജിത്ത് വിജയൻ എന്നിവർ സംഗീതം പകർന്ന് വൈക്കം വിജയലക്ഷ്മി “ആലപിച്ച വഴി കാട്ടും ദിക്കുകൾ എവിടെ….” എന്നാരംഭിക്കുന്ന ലിറിക്കൽ വീഡിയോ ഗാനമാണ് റിലീസായത്.

Echo and Fire TV at Best Price

ജോണി ആൻ്റണി, ബിജു സോപാനം, നിർമ്മൽ പാലാഴി, കലാഭവൻ നവാസ്, മീരാ നായർ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. എക്ത പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അമർ പ്രേം നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം റോജോ തോമസ് നിർവഹിക്കുന്നു. സന്ദൂപ് നാരായണൻ, അരുൺ രാജ്,ഡോക്ടർ ഉണ്ണികൃഷ്ണൻ വർമ, സൽവിൻ വർഗീസ് എന്നിവർ എഴുതിയ വരികൾക്ക് ധനുഷ് ഹരികുമാർ,വിമൽജിത് വിജയൻ എന്നിവർ സംഗീതം പകരുന്നു.

New Movie Songs

സംഗീതത്തിന് വളരെ അധികം പ്രാധാന്യമുള്ള ഈ ചിത്രത്തിൽ കെ. എസ്. ചിത്ര, വിനീത് ശ്രീനിവാസൻ,വൈക്കം വിജയലക്ഷ്മി എന്നിവരാണ് ഗായകർ. അഡിഷണൽ സോങ്- ഡോക്ടർ വിമൽ കുമാർ കാളിപുറയത്ത്, എഡിറ്റർ- രാകേഷ് അശോക, കോ പ്രൊഡ്യൂസർ- സുഷിൽ വാഴപ്പിള്ളി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ജി കെ ശർമ,ക്രീയേറ്റീവ് പ്രൊഡ്യൂസർ-റയീസ് സുമയ്യ റഹ്മാൻ, പ്രൊഡക്ഷൻ കൺട്രോളർ-നിജിൽ ദിവാകരൻ,ആർട്ട്‌- മുരളി ബേപ്പൂർ, വസ്ത്രലങ്കാരം-സുകേഷ് താനൂർ,മേക്കപ്പ്- രാജീവ്‌ അങ്കമാലി , സ്റ്റിൽസ്-റിഷാദ് മുഹമ്മദ്‌,ഡിസൈൻ- ഡാവിഞ്ചി സ്റ്റുഡിയോസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-സുനിൽ പി സത്യനാഥ്‌,

പി ആർ ഒ-എ എസ് ദിനേശ്.

Summery – Dhyan Sreenivasan, Aparna Das, Indrans, Johny Antony, Nirmal palazhi, Biju Sopanam, Kalabhavan Navas, MeeraNair, Reshmi Anil Starer Dear Joy Movie Video Song Released. Vazhi Kattum Dikkukal Evide Song Lyrics by Arun raj , Music composed by Dhanush Harikumar, Vimaljith Vijayan and Sung by Vaikom Vijayalakshmi

Leave a Comment