Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

കോസ്മിക് സാംസൺ സിനിമ , സംവിധാനം അഭിജിത് ജോസഫ്

Written by: Cinema Lokah on 7 December

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് – സന്ദീപ് പ്രദീപ് ചിത്രം കോസ്മിക് സാംസൺ സംവിധാനം ചെയ്യുന്നത് അഭിജിത് ജോസഫ്

സന്ദീപ് പ്രദീപ് ചിത്രം കോസ്മിക് സാംസൺ വിവരങ്ങള്‍ അറിയാം

Cosmic Samson Movie
Cosmic Samson Movie

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന പത്താമത്തെ ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. ‘കോസ്മിക് സാംസൺ’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ യുവതാരം സന്ദീപ് പ്രദീപ് ആണ് നായകൻ. ജോൺ ലൂതർ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ അഭിജിത് ജോസഫ് ആണ് ഈ ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്. സഹരചയിതാവ്- അഭികൃഷ്. മിന്നൽ മുരളി ,ആർ.ഡി. എക്സ്, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ, ബാംഗ്ളൂർ ഡെയ്സ് തുടങ്ങി ഒട്ടനവധി വമ്പൻ ഹിറ്റുകൾ സമ്മാനിച്ച നിർമ്മാണ കമ്പനി ആണ് സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ളോക്ബസ്റ്റേഴ്സ്.

ഡിസംബർ എട്ടിന് നടക്കുന്ന പൂജ ചടങ്ങുകളോടെ ആരംഭിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഡിസംബർ പതിനാലിന് ആരംഭിക്കും. 2026 പകുതിയോടെ ചിത്രം തീയേറ്ററിൽ എത്തിക്കാനാണ് പ്ലാൻ ചെയ്യുന്നത്. മുകേഷ്, മിയ ജോർജ്, അൽത്താഫ് സലിം, അൽഫോൻസ് പുത്രൻ, അനുരാജ് ഒ ബി എന്നിവരും ഏതാനും പുതുമുഖങ്ങളുമാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

പടക്കളം, എക്കോ എന്നീ സൂപ്പർ ഹിറ്റുകൾക്കു ശേഷം സന്ദീപ് പ്രദീപ് നായകനായി എത്തുന്ന ചിത്രം കൂടിയാണിത്. മിന്നൽ മുരളിക്ക് ശേഷം ഹോളിവുഡ് ആക്ഷൻ ഡയറക്ടർ വ്ലാഡ് റിംബർഗ് മലയാളത്തിൽ എത്തുന്ന ചിത്രം കൂടിയാണിത് കോ പ്രൊഡ്യൂസർ- മാനുവൽ ക്രൂസ് ഡാർവിൻ (ഡി ഗ്രൂപ്പ്), എഡിറ്റർ- ചമൻ ചാക്കോ, സംഗീതം- സിബി മാത്യു, സൗണ്ട് ഡിസൈൻ- വിഷ്ണു ഗോവിന്ദ് (സൗണ്ട് ഫാക്ടർ), ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ

പിആർഒ – ശബരി

Summery – The title of Sophia Paul’s tenth film produced under the Weekend Blockbusters banner has been revealed. The film, titled ‘Cosmic Samson’, stars young actor Sandeep Pradeep in the lead role.

Title Poster of Cosmic Samson Movie
Title Poster of Cosmic Samson Movie

Leave a Comment