Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

അടിമുടി ദുരൂഹത…… ത്രില്ലർ മൂഡ് , ക്രിസ്റ്റീന 30-ന് എത്തുന്നു……..

Written by: Cinema Lokah on 19 January

Trailer of Christina Malayalam Movie
Trailer of Christina Malayalam Movie

സൗഹൃദത്തിൻ്റെ പര്യായമായി മാറിയ ഗ്രാമത്തിലെ നാലു ചെറുപ്പക്കാർ കൂട്ടുകാർ. അവരുടെ ഇടയിലേക്കാണ് നിഗൂഢതകൾ ഒളിപ്പിച്ചു വെച്ച് ആ സെയിൽസ് ഗേൾ കടന്നു വന്നത്. അതുവരെ ആരും കാണാത്ത പല സംഭവങ്ങൾക്കും ആ ഗ്രാമം സാക്ഷ്യം വഹിച്ചു. അവളുടെ വരവിൻ്റെ പിന്നിലെ യഥാർത്ഥ ഉദ്ദേശ്യമെന്ത്? ആരെങ്കിലും അവളുടെ ടാർഗറ്റിലുണ്ടോ? പ്രേക്ഷകരെ ആകാംശയുടെ മുൾമുനയിൽ നിറുത്തുന്ന മുഹൂർത്തങ്ങളിലൂടെയാണ് ചിത്രത്തിൻ്റെ തുടർയാത്ര.

സുധീർ കരമന, എം ആർ ഗോപകുമാർ, സീമ ജി നായർ, ആര്യ, നസീർ സംക്രാന്തി, സുനീഷ് കെ ജാൻ, കലാഭവൻ നന്ദന, മുരളി മാനിഷാദ, കോബ്ര രാജേഷ്, ശിവമുരളി, മായാകൃഷ്ണ, ശ്രീജിത്ത് ബാലരാമപുരം, രാജീവ് റോബർട്ട്, അഭി, അനീഷ്, സുനിൽ പുന്നക്കാട്, രാജേഷ് വിശ്വരൂപം, ചിത്ര സുദർശനൻ, രാജീവ്, മാസ്റ്റർ അശ്വജിത്ത്, കുമാരി അവന്തിക പാർവ്വതി, രാജേന്ദ്രൻ ഉമ്മണ്ണൂർ തുടങ്ങിയവരാണ് അഭിനേതാക്കൾ.

Echo and Fire TV at Best Price

ബാനർ- സി എസ് ഫിലിംസ്, രചന, സംവിധാനം – സുദർശനൻ, നിർമ്മാണം – ചിത്രാ സുദർശനൻ, ഛായാഗ്രഹണം – ഷമീർ ജിബ്രാൻ, എഡിറ്റിംഗ് – അക്ഷയ് സൗദ, സംഗീതം -ശ്രീനാഥ് എസ് വിജയ്, പശ്ചാത്തല സംഗീതം – സൺഫീർ, ഗാനരചന – ശരൺ ഇൻഡോകേര, പാടിയവർ – നജിം അർഷാദ്, ജാസി ഗിഫ്റ്റ്, രശ്മി മധു, ലക്ഷ്മി രാജേഷ്, വിതരണം – എസ് എഫ് സി ആഡ്സ്, മ്യൂസിക്ക് റൈറ്റ്സ് -ഗുഡ്‌വിൽ എൻ്റർടെയ്ൻമെൻ്റ്സ്, കല- ഉണ്ണി റസ്സൽപുരം, ചമയം – അഭിലാഷ് തിരുപുറം,അനിൽ നേമം, കോസ്റ്റ്യും – ഇന്ദ്രൻസ് ജയൻ, ബിജു മങ്ങാട്ടുകോണം, പ്രൊഡക്ഷൻ കൺട്രോളർ – അജയഘോഷ് പരവൂർ, അസ്സോസിയേറ്റ് ഡയറക്ടർ – സബിൻ കാട്ടുങ്കൽ, കോറിയോഗ്രാഫി – സൂര്യ, ആക്ഷൻ- സുരേഷ്, പ്രൊഡക്ഷൻ മാനേജർ – ആർ കെ കല്ലുംപുറത്ത്, വിജയലക്ഷ്മി, ഡിഐ- അരുൺകുമാർ, സ്പോട്ടഡ് കളേഴ്സ്, സ്റ്റുഡിയോ- ചിത്രാഞ്ജലി, ഡിസൈൻസ് -ടെറസോക്കോ, സ്റ്റിൽസ് – അഖിൽദേവ്, പി ആർ ഓ – അജയ് തുണ്ടത്തിൽ ………

Leave a Comment