Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

ചത്താ പച്ചയുടെ ആദ്യ ടിക്കറ്റ് സ്വന്തമാക്കി മലയാളത്തിന്റെ മോഹൻലാൽ

Written by: Cinema Lokah on 20 January

Advertisements

മെഗാസ്റ്റാറിന്റെ സാന്നിധ്യത്തിന് പിന്നാലെ മോഹൻലാലിന്റെ ആശംസകളും; ആവേശം വാനോളമുയർത്തി ‘ചത്താ പച്ച’യുടെ ടിക്കറ്റ് ബുക്കിംഗ് പുരോഗമിക്കുന്നു.

Chatha Pacha The First Strike Comes from Mohanlal
Chatha Pacha The First Strike Comes from Mohanlal

മെഗാസ്റ്റാർ മമ്മൂട്ടി “ചത്താ പച്ച”യുടെ ഭാഗമാണെന്ന ആവേശത്തിലായിരുന്ന ആരാധകർക്ക് മുന്നിലേക്ക് മറ്റൊരു സർപ്രൈസുമായി എത്തിയിരിക്കുകയാണ് ‘ചത്താ പച്ച’യുടെ അണിയറപ്രവർത്തകർ. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ഉദ്ഘാടനം ചെയ്തുകൊണ്ട് മലയാളത്തിന്റെ മോഹൻലാൽ സിനിമയുടെ ആദ്യ ടിക്കറ്റ് സ്വന്തമാക്കി.
ഇതോടെ എം ടൗണിലെ ‘ബിഗ് എം’ സ് ചത്താ പച്ചയുടെ വാർത്തകളിൽ നിറയുകയാണ്.

Advertisements

താരം സിനിമയ്ക്ക് പിന്തുണ അറിയിച്ചതോടെ സോഷ്യൽ മീഡിയയിൽ വീഡിയോ തരംഗമായിരിക്കുകയാണ്. തന്റെ പ്രിയപ്പെട്ട ‘സുഹൃത്തും’ ഈ ചിത്രത്തിന്റെ ഭാഗമാണെന്ന് വീഡിയോയിൽ മോഹൻലാൽ സൂചിപ്പിക്കുന്നുണ്ട്. മലയാള സിനിമ എന്നും ആഘോഷിക്കുന്ന ആ വലിയ സൗഹൃദം ദൃശ്യമായപ്പോൾ അത് പ്രേക്ഷകരിലും വലിയ ആവേശം പകർന്നു. ജനുവരി 22-ന് തിയേറ്ററുകളിലെത്തുന്ന സിനിമയുടെ ബുക്കിംഗ് ഇതിനോടകം തന്നെ സജീവമായിക്കഴിഞ്ഞു.

റീൽ വേൾഡ് എന്റർടൈൻമെന്റിന്റെ ബാനറിൽ ക്രിയേറ്റീവ് പ്രൊഡ്യൂസർ ഷിഹാൻ ഷൗക്കത്ത്, റിതേഷ് & രമേഷ് എസ്. രാമകൃഷ്ണൻ, ഷൗക്കത്ത് അലി എന്നിവർ നിർമിക്കുന്ന ചിത്രം സംവിധാന, ചെയ്യുന്നത് നവാഗതനായ അദ്വൈത് നായർ ആണ്. കൊച്ചിയിലെ റെസ്റ്റ്‌ലിങ് പശ്ചാത്തലത്തിൽ എത്തുന്ന ചിത്രം മലയാള സിനിമയിൽ പുതിയൊരു തരംഗമുണ്ടാക്കുമെന്ന് ഉറപ്പാണ്. യുവതാരങ്ങളുടെ വമ്പൻ നിരയുമായാണ് ചിത്രം എത്തുന്നത്. അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് എന്നിവർക്കൊപ്പം ഊർജ്ജസ്വലരായ ഒരു വലിയ നിര തന്നെ സ്ക്രീനിൽ അണിനിരക്കുന്നുണ്ട്. ഒപ്പം മെഗാസ്റ്ററും. 2026 ലെ ഏറ്റവും ആകാംഷയും പ്രതീക്ഷയും നിറഞ്ഞ ഒരു വമ്പൻ റിലീസ് തന്നെയാണ് ചത്താ പച്ച. ഇതിനോടകം പുറത്തിറങ്ങിയ ടീസറും ട്രെയിലറും നൽകുന്ന സൂചനയനുസരിച്ച് തികച്ചും കളർഫുൾ ആയ ഒരു എനർജിറ്റിക് എന്റർടെയ്‌നറായിരിക്കും ചിത്രം.

സംഗീത ലോകത്തെ ഇതിഹാസങ്ങളായ ശങ്കർ-എഹ്സാൻ-ലോയ് ടീം ആദ്യമായി മലയാളത്തിൽ സംഗീത സംവിധാനം നിർവ്വഹിക്കുന്നു എന്ന വലിയ പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. പുറത്തിറങ്ങിയ മൂന്ന് ഗാനങ്ങളും വൻ ഹിറ്റായിക്കഴിഞ്ഞു. അങ്ങനെയിരിക്കെ ഇപ്പൊൾ ചിത്രത്തിൻ്റെ റിലീസിന് മുൻപായി ചിത്രത്തിലെ നാലാമത്തെ ഗാനം പുറത്തിറങ്ങുന്നു. “കാർണിവൽ” എന്ന ഈ ഗാനം ചത്താ പച്ചയുടെ ഊർജ്ജസ്വലവും സ്വതന്ത്രവുമായ സ്വഭാവത്തെ കൃത്യമായി അടയാളപ്പെടുത്തുന്ന ഒരു ആഘോഷ ഗാനമാണ്. ശങ്കർ മഹാദേവനും പ്രണവം ശശിയും ചേർന്ന് ആലപിച്ചിരിക്കുന്ന ഈ ഗാനത്തിൽ എം.സി. കൂപ്പറിന്റെ തകർപ്പൻ റാപ്പ് ഭാഗവുമുണ്ട്. വിനായക് ശശികുമാറും എം.സി. കൂപ്പറും ചേർന്നാണ് വരികൾ രചിച്ചിരിക്കുന്നത്. മെലഡിയും താളവും ഒത്തുചേരുന്ന ഈ ഗാനം സിനിമയുടെ റിലീസിന് മുന്നോടിയായുള്ള ആവേശം ഇരട്ടിയാക്കുന്നു. ഇതിനോടകം ഇറങ്ങിയ ഗാനങ്ങൾ എല്ലാം ടോപ് ചാർട്ടിൽ ഇടം നേടി മുന്നേറുകയാണ്.

ആനന്ദ് സി. ചന്ദ്രന്റെ ഛായാഗ്രഹണം, പ്രവീൺ പ്രഭാകറിന്റെ എഡിറ്റിംഗ്, സനൂപ് തൈക്കൂടത്തിന്റെ തിരക്കഥ, മുജീബ് മജീദിന്റെ പശ്ചാത്തല സംഗീതം, വിനായക് ശശികുമാറിന്റെ വരികൾ, കലൈ കിംഗ്സണിന്റെ ആക്ഷൻ കൊറിയോഗ്രാഫി എന്നിവയെല്ലാം സിനിമയെ ഒരു വമ്പൻ ടെക്നിക്കൽ പാക്കേജാക്കി തന്നെ മാറ്റും എന്ന് ഉറപ്പാണ്. ചിത്രത്തിൻ്റെ സംഗീതവകാശം നേടിയിരിക്കുന്നത് ടി സീരീസ് ആണ്. പാൻ ഇന്ത്യൻ ചിത്രമെന്ന് ലേബൽ കൂടാതെ, മികച്ച കണ്ടൻ്റ് ഉള്ള സിനിമ തന്നെയാവും ചത്താ പച്ച എന്ന് ടീസറിൽ നിന്നും, ട്രെയിലറിൽ നിന്നും, ക്യാരക്ടർ പോസ്റ്ററുകളിൽ നിന്നും അതുപോലെ പുറത്തുവന്ന എല്ലാ അപ്ഡേറ്റുകളിൽ നിന്നും വ്യക്തമാണ്. ലോകമെമ്പാടുമുള്ള വമ്പൻ വിതരണക്കാരാണ് ‘ചത്താ പച്ച’യെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. കേരളത്തിൽ ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസും, തെലങ്കാന-ഹൈദരാബാദ് മേഖലകളിൽ ‘പുഷ്പ’യുടെ നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സും വിതരണം ഏറ്റെടുത്തിരിക്കുന്നു. തമിഴ്നാട്ടിലും കർണാടകയിലും പിവിആർ ഐനോക്സും, നോർത്ത് ഇന്ത്യയിൽ ധർമ്മ പ്രൊഡക്ഷൻസും വിതരണത്തിനെത്തുമ്പോൾ പ്ലോട്ട് പിക്ചേഴ്സാണ് ഗ്ലോബൽ റിലീസ് നിയന്ത്രിക്കുന്നത്. വമ്പൻ റിലീസിനായി കൗണ്ട്ഡൗൺ തുടങ്ങിക്കഴിഞ്ഞ ‘ചത്താ പച്ച’ തിയേറ്ററുകളിൽ വലിയ വിസ്മയം തീർക്കുമെന്നുറപ്പാണ്.

Advertisements

Leave a Comment