Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

ആവേശം ചോരാതെ ചത്താ പച്ച രണ്ടാം വരത്തിലേക്ക്: ആദ്യ 10 ദിവസങ്ങളിൽ 35.51 കോടി കളക്ഷൻ.

Written by: Cinema Lokah on 3 February

Advertisements

തിങ്ങിനിറഞ്ഞ തിയേറ്ററുകളും മൗത്ത് പബ്ലിസിറ്റിയും; ചിത്രത്തിൻ്റെ തമിഴ് പതിപ്പ് ഫെബ്രുവരി 6 നും തെലുങ്ക് പതിപ്പ് ഫെബ്രുവരി 13-നും തിയേറ്ററുകളിൽ.

Chatha Pacha The Ring of Rowdies Movie
Chatha Pacha The Ring of Rowdies Movie

2026-ലെ മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറിയ ‘ചത്താ പച്ച‘ അതിന്റെ രണ്ടാം വാരത്തിലേക്ക് കടക്കുമ്പോഴും തകർപ്പൻ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. റിലീസ് ചെയ്ത് വെറും 10 ദിവസത്തിനുള്ളിൽ ലോകമെമ്പാടുനിന്നുമായി 35.51 കോടി രൂപയാണ് ഈ ആക്ഷൻ എന്റർടൈനർ സ്വന്തമാക്കിയത്. ആവേശത്തിലുള്ള പ്രേക്ഷകരും പോസിറ്റീവ് റിവ്യൂകളും ചിത്രത്തിന് കരുത്തേകുന്നു. കേരളത്തിൽ ഉടനീളം തിയേറ്ററുകൾ നിറഞ്ഞുകവിയുന്ന കാഴ്ചയാണ് ഇപ്പോഴുമുള്ളത്. റിലീസ് ചെയ്ത ആദ്യ ദിവസം മുതൽ ലഭിച്ച വലിയ ആവേശം ഒട്ടും ചോരാതെ രണ്ടാം വാരത്തിലും ചിത്രം നിലനിർത്തുന്നു. ഈ വർഷത്തെ ആദ്യത്തെ ഹിറ്റുകളിൽ ഒന്ന് എന്നതിലുപരി മാത്രമല്ല, ഒരു ലോങ് റൺ ഉറപ്പിച്ച ജനപ്രിയ ചിത്രമായി ‘ചത്താ പച്ച’ മാറിക്കഴിഞ്ഞു.

Advertisements

മലയാളത്തിന് പുറമെ മറ്റു ഭാഷകളിലേക്കും ചിത്രം വ്യാപിപ്പിക്കുകയാണ്. തമിഴ്, തെലുങ്ക് പതിപ്പുകൾക്കായുള്ള പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഫെബ്രുവരി 6-ന് തമിഴിലും ഫെബ്രുവരി 13-ന് തെലുങ്കിലും ചിത്രം റിലീസ് ചെയ്യും. കേരളത്തിന് പുറത്തും ചിത്രത്തെക്കുറിച്ചുള്ള ആകാംക്ഷ വർധിക്കുന്നത് വരും ദിവസങ്ങളിൽ വലിയ നേട്ടമാകുമെന്നാണ് പ്രതീക്ഷ. ബോക്സ് ഓഫീസ് കണക്കുകൾക്കപ്പുറം ചിത്രത്തിലെ ഗംഭീരമായ ഗുസ്തി രംഗങ്ങളും സാഹോദര്യത്തിന്റെ വൈകാരികതയും പ്രേക്ഷകരെയും നിരൂപകരെയും ഒരുപോലെ ആകർഷിച്ചിട്ടുണ്ട്. തിയേറ്ററിലെ പ്രദർശനം പൂർത്തിയാക്കിയതിന് ശേഷം മാത്രമേ ഒടിടി റിലീസ് ഉണ്ടാകൂ എന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കിയത് ചിത്രത്തിൻ്റെ തിയേറ്റർ എക്സ്പീരിയൻസ് പ്രാധാന്യം ഉറപ്പിക്കുന്നു.

മറ്റൊരു പുതുമയായി ‘ടോപ്‌സ് ഇന്ത്യ’യുമായി സഹകരിച്ച് ചിത്രത്തിലെ കഥാപാത്രങ്ങളെ ഉൾപ്പെടുത്തി ട്രേഡിംഗ് കാർഡുകളും അണിയറപ്രവർത്തകർ പുറത്തിറക്കിയിട്ടുണ്ട്. അന്താരാഷ്ട്ര റെസ്‌ലിംഗ് കാർഡുകളുടെ മാതൃകയിലുള്ള ഇവ ആമസോണിലൂടെ ലഭ്യമാണ്; റീൽ വേൾഡ് എന്റർടൈൻമെന്റിന്റെ ബാനറിൽ ക്രിയേറ്റീവ് പ്രൊഡ്യൂസർ ഷിഹാൻ ഷൗക്കത്തിനോടൊപ്പം റിതേഷ്, രമേഷ് എസ്. രാമകൃഷ്ണൻ, ഷൗക്കത്ത് അലി എന്നിവരാണ് ചിത്രം നിർമിച്ചത്. നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്ത ചിത്രത്തിൽ അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിലെ വാൾട്ടർ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്ന ഗംഭീര അതിഥിവേഷവും തിയേറ്ററുകളിൽ വലിയ ആവേശമാണ് സൃഷ്ടിക്കുന്നത്.

ആനന്ദ് സി. ചന്ദ്രന്റെ ഛായാഗ്രഹണവും പ്രവീൺ പ്രഭാകറിന്റെ എഡിറ്റിംഗും സനൂപ് തൈക്കൂടത്തിന്റെ തിരക്കഥയും ചിത്രത്തിന് കരുത്തേകുന്നു. കലൈ കിങ്‌സൺ ഒരുക്കിയ ഗുസ്തി രംഗങ്ങളും ഏറെ പ്രശംസിക്കപ്പെടുന്നു.

ശങ്കർ എഹ്സാൻ ലോയ് ആദ്യമായി മലയാളത്തിൽ സംഗീതം നിർവ്വഹിച്ച ഈ ചിത്രത്തിലെ ഗാനങ്ങളെല്ലാം ഇതിനോടകം സൂപ്പർ ഹിറ്റുകളാണ്. മുജീബ് മജീദിന്റെ പശ്ചാത്തല സംഗീതവും വിനായക് ശശികുമാറിന്റെ വരികളും സിനിമയുടെ ഹൈലൈറ്റുകളാണ്. കേരളത്തിൽ വേഫെറർ ഫിലിംസും, തെലങ്കാനയിൽ റാണ ദഗ്ഗുബാട്ടിയുടെ സ്പിരിറ്റ് മീഡിയയും, തമിഴ്‌നാട്ടിലും കർണാടകയിലും പിവിആർ ഐനോക്സും, ഉത്തരേന്ത്യയിൽ ധർമ്മ പ്രൊഡക്ഷൻസും, അന്താരാഷ്ട്ര തലത്തിൽ പ്ലോട്ട് പിക്ചേഴ്സും ചേർന്നാണ് ചിത്രം വിതരണം ചെയ്യുന്നത്. 35.51 കോടിയുടെ പത്ത് ദിവസത്തെ ആഗോള കളക്ഷനുമായി ‘ചത്താ പച്ച’ ഒരു മികച്ച തിയേറ്റർ വിസ്മയമായി മുന്നേറുകയാണ്.

2nd Week of Chatha Pacha Movie
2nd Week of Chatha Pacha Movie
Advertisements

Leave a Comment