Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

മാസ്സ് ലുക്കിൽ ബേസിൽ ജോസഫ്; ഡോക്ടർ അനന്തു എസും ബേസിൽ ജോസഫും ചേർന്ന് നിർമ്മിക്കുന്ന “അതിരടി” ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്ത്.

Written by: Cinema Lokah on 29 December

Athiradi Movie Character Poster of Basil Joseph
Athiradi Movie Character Poster of Basil Joseph

ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മൾട്ടി സ്റ്റാർ ചിത്രം ‘അതിരടി’യുടെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ബേസിൽ ജോസഫ് അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ മാസ് ലുക്കിലുള്ള പോസ്റ്റർ ആണ് പുറത്ത് വന്നിരിക്കുന്നത്. 2026 ഓണം റിലീസായി എത്തുന്ന ചിത്രം നിർമ്മിക്കുന്നത് ഡോ. അനന്തു എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ഡോ. അനന്തു എസും, ബേസിൽ ജോസഫ് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ബേസിൽ ജോസഫും ചേർന്നാണ്. നവാഗതനായ അരുൺ അനിരുദ്ധൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിറും ടൊവിനോ തോമസും ആണ് ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർമാർ. ഒരു മാസ്സ് കളർഫുൾ ക്യാമ്പസ് എന്റെർറ്റൈനെർ ആയിരിക്കും ‘അതിരടി’യെന്ന സൂചനയാണ് ആദ്യ ക്യാരക്ടർ പോസ്റ്ററും നൽകുന്നത്. കോളേജ് വിദ്യാർഥിയുടെ ലുക്കിലാണ് ക്യാരക്ടർ പോസ്റ്ററിൽ ബേസിൽ ജോസഫിനെ അവതരിപ്പിച്ചിരിക്കുന്നത്.

ചിത്രത്തിൻ്റെ ടൈറ്റിൽ ടീസർ നേരത്തെ പുറത്ത് വരികയും വമ്പൻ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ബേസിൽ ജോസഫ്, ടോവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവരെ ഏറെ രസകരമായും മാസ്സ് ആയും അവതരിപ്പിച്ച ടൈറ്റിൽ ടീസറും ഈ ചിത്രം ഒരു പക്കാ ക്യാമ്പസ് ഫൺ എൻ്റർടെയ്നർ ആയിരിക്കുമെന്ന സൂചനയാണ് നൽകിയത്. മിന്നൽ മുരളിക്ക് ശേഷം ബേസിൽ ജോസഫും ടൊവിനോ തോമസും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന നിലയിലും ചിത്രം പ്രേക്ഷക ശ്രദ്ധയാകർഷിക്കുന്നുണ്ട്. വളരെ സ്റ്റൈലിഷ് ആയി ഒരുക്കിയ ടൈറ്റിൽ ടീസറും ഇപ്പൊൾ വന്ന ക്യാരക്ടർ പോസ്റ്ററും ചിത്രത്തിന് വലിയ ശ്രദ്ധയാണ് സമൂഹ മാധ്യമങ്ങളിൽ നേടിക്കൊടുക്കുന്നത്.

ബേസിൽ ജോസഫ് ഒരുക്കിയ മിന്നൽ മുരളിയുടെ രചയിതാക്കളിൽ ഒരാളായ അരുൺ അനിരുദ്ധൻ്റെ സംവിധായകനായുള്ള അരങ്ങേറ്റ ചിത്രമാണ് അതിരടി. മിന്നൽ മുരളിക്ക് ശേഷം ടൊവിനോ തോമസ്, ബേസിൽ ജോസഫ്, സമീർ താഹിർ, അരുണ്‍ അനിരുദ്ധൻ എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. പോൾസൺ സ്കറിയ, അരുൺ അനിരുദ്ധൻ എന്നിവർ ചേർന്നാണ് ചിത്രം രചിച്ചത്.

ഛായാഗ്രഹണം – സാമുവൽ ഹെൻറി, സംഗീതം – വിഷ്ണു വിജയ്, എഡിറ്റർ – ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ – മാനവ് സുരേഷ്, കോസ്റ്റ്യൂം – മഷർ ഹംസ, മേക്കപ്പ് – റൊണക്സ് സേവ്യർ, സൗണ്ട് ഡിസൈനർ – നിക്സൺ ജോർജ്, വരികൾ – സുഹൈൽ കോയ, പ്രൊഡക്ഷൻ കൺട്രോളർ – ആൻ്റണി തോമസ്, എക്സികുട്ടീവ് പ്രൊഡ്യൂസർ- നിഖിൽ രാമനാഥ്, അമൽ സേവ്യർ മനക്കത്തറയിൽ, ഫിനാൻസ് കൺട്രോളർ – ഐഡൻചാർട്ട്സ്, വിഎഫ്എക്സ് – മൈൻഡ്സ്റ്റെയിൻ സ്റ്റുഡിയോസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – സുകു ദാമോദർ, സോഹിൽ, സ്റ്റിൽസ് – രോഹിത് കെ സുരേഷ്, ടൈറ്റിൽ ഡിസൈൻ – സർക്കാസനം, പബ്ലിസിറ്റി ഡിസൈൻ – റോസ്റ്റഡ് പേപ്പർ, പിആർഒ – വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ.

The first character poster for the highly anticipated multi-starrer film ‘Athiradi’ has just been unveiled, featuring the striking mass look of Basil Joseph’s character. This exciting project also stars Tovino Thomas and Vineeth Sreenivasan, promising a dynamic ensemble performance. Set to hit theaters during the Onam festival in 2026, ‘Athiradi’ is being produced by Dr. Ananthu S under the Ananthu Entertainments banner, alongside Basil Joseph, who is also producing through his own company, Basil Joseph Entertainments. Fans are eagerly awaiting more details as the release date approaches, and this poster certainly sets the stage for what looks to be an action-packed cinematic experience.

Basil Joseph as Sam Kutty
Basil Joseph as Sam Kutty

Leave a Comment