Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

ബോക്‌സ് ഓഫിസിൽ ഇടിച്ചു കയറി ഷെയിനും കൂട്ടരും; ‘ബൾട്ടി’യ്ക്ക് പത്ത് കോടി കളക്ഷൻ..

Written by: Cinema Lokah on 2 December

Balti Box Office Collection
Balti Box Office Collection

ഷെയിൻ നിഗം നായകനായി എത്തുന്ന ‘ബൾട്ടി‘ക്ക് മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മറ്റ് വമ്പൻ റിലീസുകൾ എത്തിയെങ്കിലും ബൾട്ടിക്ക് കുടുംബ പ്രേക്ഷകരുടെ മികച്ച പിന്തുണ ലഭിക്കുന്നുണ്ട്. ഒരു ആഴ്‌ച പിന്നീടുമ്പോൾ ചിത്രം പത്തു കോടിയോളം ബോക്സ് ഓഫീസ് കളക്ഷൻ നേടിയിട്ടുണ്ട്. നവാഗതനായ ഉണ്ണി ശിവലിംഗം സംവിധാനം ചെയ്‌ത ചിത്രം പാലക്കാട് ജില്ലയിൽ കേരള-തമിഴ്‌നാട് അതിർത്തിയോട് ചേർന്നു കിടക്കുന്ന ഒരു പ്രദേശത്തെ നാല് യുവാക്കളുടെ കഥ പറയുന്നു. മികച്ച മേക്കിങ് ക്വാളിറ്റി കൊണ്ടും കബഡി ചുവടുകളിലൂടെയുള്ള സംഘട്ടന രംഗങ്ങൾ കൊണ്ടും തന്റെ ആദ്യ ചിത്രത്തിൽ തന്നെ ഗംഭീര കാഴ്ച്ചാനുഭവം നൽകാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.

കേരള തമിഴ്നാട് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമത്തിന്‍റെ പശ്ചാത്തലത്തിൽ അരങ്ങേറുന്ന ചിത്രം കബഡിയും സൗഹൃദവും പ്രണയവും സംഘർഷവുമെല്ലാം പറയുന്നുണ്ട്. മികച്ച മേക്കിങ് ക്വാളിറ്റി കൊണ്ടും കബഡി ചുവടുകളിലൂടെയുള്ള സംഘട്ടന രംഗങ്ങൾ കൊണ്ടും ഗംഭീര കാഴ്ച്ചാനുഭവമാണ് ബൾട്ടി പ്രേക്ഷകർക്ക് നൽകുന്നത്. ഷെയിൻ നിഗത്തിന്റെ പ്രകടനത്തിനും സിനിമയുടെ മേക്കിങ്ങിനും കയ്യടി ലഭിക്കുന്നുണ്ട്. സിനിമയിലെ ആക്ഷൻ സീനുകൾ ഗംഭീരമാണെന്നും അഭിപ്രായങ്ങളുണ്ട്. ‘കാട്ച്ചി സേര’, ‘ആസ കൂടാ’ തുടങ്ങിയ ഗാനങ്ങളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ച സായ് അഭ്യങ്കർ ആണ് ബൾട്ടിക്കായി സംഗീതം ഒരുക്കുന്നത്. സായിയുടെ സംഗീതത്തിനും നല്ല അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. എസ് ടി കെ ഫ്രെയിംസ്, ബിനു ജോർജ്ജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്തോഷ്‌ ടി കുരുവിള, ബിനു ജോർജ്ജ് അലക്സാണ്ടർ എന്നിവരാണ് ഈ സ്പോർട്സ് ആക്ഷൻ ചിത്രം നിർമിച്ചത്. ഷെയിൻ നിഗം, ശന്തനു ഭാഗ്യരാജ്, അൽഫോൻസ് പുത്രൻ , സെൽവരാഘവൻ, പൂർണ്ണിമ ഇന്ദ്രജിത് എന്നിങ്ങനെ നിരവധി താരങ്ങളാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.

ഛായാഗ്രഹണം: അലക്സ് ജെ പുളിക്കൽ, ക്രിയേറ്റീവ് ഡയറക്ടർ: വാവ നുജുമുദ്ദീൻ, എഡിറ്റർ: ശിവ്കുമാർ വി പണിക്കർ, കോ പ്രൊഡ്യൂസർ: ഷെറിൻ റെയ്ച്ചൽ സന്തോഷ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: സന്ദീപ് നാരായൺ, കലാസംവിധാനം: ആഷിക് എസ്, ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, അഡീഷണൽ ഡയലോഗ്: ടിഡി രാമകൃഷ്ണൻ, സംഘട്ടനം: ആക്ഷൻ സന്തോഷ്, വിക്കി, പ്രൊജക്ട് കോർഡിനേറ്റർ: ബെന്നി കട്ടപ്പന, പ്രൊഡക്ഷൻ കൺട്രോളർ: കിഷോർ പുറക്കാട്ടിരി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ശ്രീലാൽ എം, അസോസിയേറ്റ് ഡയറക്ടർമാർ: ശബരിനാഥ്, രാഹുൽ രാമകൃഷ്ണൻ, സാംസൺ സെബാസ്റ്റ്യൻ, മെൽബിൻ മാത്യു (പോസ്റ്റ് പ്രൊഡക്ഷൻ)

വസ്ത്രാലങ്കാരം: മെൽവി ജെ, ഡി.ഐ: കളർ പ്ലാനെറ്റ്, ഗാനരചന: വിനായക് ശശികുമാർ, സ്റ്റിൽസ്: സജിത്ത് ആർ.എം, വിഎഫ്എക്സ്: ആക്സൽ മീഡിയ, ഫോക്സ്ഡോട്ട് മീഡിയ, കളറിസ്റ്റ്: ശ്രീക് വാര്യർ, ഗ്ലിംപ്സ് എഡിറ്റ്: ഹരി ദേവകി, ഡിസ്ട്രിബ്യൂഷൻ: മൂൺഷോട്ട് എന്‍റർ‍ടെയ്ൻമെന്‍റ്സ് പ്രൈവറ്റ് ലി., എസ്ടികെ ഫ്രെയിംസ്, സിഒഒ: അരുൺ സി തമ്പി, സിഎഫ്ഒ: ജോബീഷ് ആന്‍റണി, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ: മിലിന്ദ് സിറാജ്, ടൈറ്റിൽ ഡിസൈൻസ്: റോക്കറ്റ് സയൻസ്, പിആർഒ: ഹെയിൻസ്, യുവരാജ്, വിപിൻ കുമാർ, പബ്ലിസിറ്റി ഡിസൈൻസ്: വിയാക്കി, ആന്‍റണി സ്റ്റീഫൻ, റോക്കറ്റ് സയൻസ്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ് എൽഎൽപി.

Latest Movies

തായേ തായേ ; രാജേഷ് ധ്രുവ – സുകേഷ് ഷെട്ടി ചിത്രം “പീറ്റർ” പുതിയ ഗാനം പുറത്ത്
Peter Movie Latest Song Out
എ പ്രഗനന്റ് വിഡോ വിന്ധ്യ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ
A Pregnant Widow Selected for Madhya Pradesh Vindhya International Film Festival
നന്ദമൂരി ബാലകൃഷ്ണ- ബോയപതി ശ്രീനു ചിത്രം “അഖണ്ഡ 2” 2025 ഡിസംബർ 5 റിലീസ്
Akhanda 2 Release Date
20 കോടി ചിലവാക്കി ക്ലൈമാക്സ് രംഗമൊരുക്കി അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ” നാഗബന്ധം”
Cost of Nagabandham Movie
വഴി കാട്ടും ദിക്കുകൾ എവിടെ , ഡിയർ ജോയി സിനിമയിലെ വീഡിയോ ഗാനം റിലീസായി
Vazhikaattum Song From Dear Joy
നമ്മുടെ കൂട്ടത്തിലൊരാളും കൂടി സംവിധായകനാകുന്നു , ഷാജി പട്ടിക്കര എഴുതുന്നു
Madhura Kanakku from 4 December
കളങ്കാവൽ കേരള പ്രീസെയിൽസ് ഒന്നര കോടിയിലേക്ക്
Kerala presales of Kalankaval Movie
തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ” ഓ സുകുമാരി”; നിർമ്മാണം ഗംഗ എന്റർടൈൻമെന്റ്‌സ്
Oh Sukumari Movie

Leave a Comment