Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

കുടുംബസമേതം കാണാൻ പറ്റിയ ‘അവിഹിതം’ എത്തുന്നു ഒക്ടോബർ 10ന്..

Written by: Cinema Lokah on 2 December

Release date of Avihitham Movie
Release date of Avihitham Movie

സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. ‘അവിഹിതം’ സിനിമയുടെ ട്രെയിലറിൽ നിന്നും പുരുഷ അവിഹിത ബന്ധം തന്നെയാണെന്നാണ് വ്യക്തമാക്കുന്നത്. മികച്ച അഭിപ്രായം നേടി ട്രെൻഡിങ്ങിൽ തുടരുന്ന ട്രെയിലറിൽ കാഞ്ഞങ്ങാട് ദേശത്തു നടക്കുന്ന സംഭവ വികാസങ്ങളാണ് കാണിക്കുന്നത്. ഒരു അവിഹിതത്തെ ചുറ്റിപറ്റിയുള്ള അന്വേഷണങ്ങളും അതുമായി ബന്ധപ്പെട്ട നർമ്മമുഹൂർത്തങ്ങളുമാണ് ട്രെയിലറിലുടനീളം ഉള്ളത്. നാട്ടിലെ രണ്ട് പേർ തമ്മിലുള്ള അവിഹിതബന്ധത്തിന് പുറകെ പോകുന്ന മനുഷ്യരുടെ ഒളിഞ്ഞു നോട്ടം കൂടിയാണ് ട്രെയിലർ പറയുന്നത്.

മുൻപേ തന്നെ പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററും ടീസറും വളരെയേറെ ശ്രദ്ധ നേടിയിരുന്നു. ‘ഇംഗ്ലിഷിലെ ആദ്യ അക്ഷരത്തെയും, ആദാമിന്റെ ആപ്പിളിനേയും, ലോകമെമ്പാടുമുള്ള ആവെറേജ് മലയാളികളുടെ ആ വികാരങ്ങളെയും നമിച്ചുകൊണ്ട്, ഐശ്വര്യപൂർവം ഞങ്ങൾ അവതരിപ്പിക്കുന്നു,’ എന്ന മുഖവുരയോടെയാണ് സംവിധായകൻ ചിത്രത്തിന്റ  ടൈറ്റിൽ പോസ്റ്റർ പങ്കുവച്ചിരുന്നത്. ‘പുരുഷന്റെ മാത്രം അവകാശമല്ല’ എന്ന അർഥം വരുന്ന ടാഗ്‌ലൈനും പോസ്റ്ററിലുണ്ട്. കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് തന്റെ മിക്ക സിനിമകളുടെയും പശ്ചാത്തലമൊരുക്കിയ സംവിധായകൻ ഇത്തവണ അവിഹിതം സിനിമക്കും കാഞ്ഞങ്ങാട് തന്നെയാണ് പശ്ചാത്തലമൊരുക്കിയിരിക്കുന്നത്.

മറിമായം പരമ്പരയിലൂടെ ശ്രദ്ധേയനായ ഉണ്ണിരാജ ചെറുവത്തൂരും യുവനടൻ രഞ്ജിത്ത് കങ്കോലുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സെന്ന ഹെഗ്ഡെയും അംബരീഷ് കളത്തറയും ചേർന്നാണ് തിരക്കഥ. ചിത്രത്തിന്റെ എഡിറ്റർ സനത്ത് ശിവരാജും സംഗീതം ശ്രീരാഗ് സജിയുമാണ് നിർവഹിക്കുന്നത്. ശ്രീരാജ് രവീന്ദ്രനും രമേഷ് മാത്യൂസും ചേർന്നാണ് ക്യാമറ.

വിനീത് ചാക്യാർ, ധനേഷ് കോലിയാത്ത്, രാകേഷ് ഉഷാർ, വൃന്ദ മേനോൻ, അജിത് പുന്നാട്, ഉണ്ണികൃഷ്ണൻ പരപ്പ, അനീഷ് ചെമ്മരത്തി, ടി ഗോപിനാഥൻ, വിജീഷ നീലേശ്വരം, അമ്മിണി ചന്ദ്രാലയം, പാർവണ രാജ്, ബീന കൊടക്കാട്, വിസ്മയ ശശികുമാർ, പ്രേമലത, ശ്യാമിലി ദാസ്, വിപിൻ കെ, സ്വപ്ന പല്ലം, മുകേഷ് ഒ എം ആർ, സായന്ത്, കാർത്തിക വിജയകുമാർ, പ്രഭാകരൻ വേലേശ്വരം, ശുഭ സി പി, ലക്ഷ്മണൻ മന്യത്ത് എന്നിവരാണ് മറ്റു താരങ്ങൾ. മുകേഷ് ആർ മെഹ്ത, ഹാരിസ് ഡെസോം, പി ബി അനീഷ്, സി വി സാരഥി, സെന്ന ഹെഗ്ഡെ എന്നിവർ ചേർന്നു നിർമ്മിക്കുന്ന ചിത്രം E4 Experiments, Imagin Cinemas, Marley State Of Mind എന്നീ ബാനാറുകളിലാണ് പുറത്തിറങ്ങുന്നത്.

ക്രിയേറ്റിവ് ഡയറക്ടർ : ശ്രീരാജ് രവീന്ദ്രൻ, എക്‌സിക്യൂ ട്ടീവ് പ്രൊഡ്യൂസർ : സുധീഷ് ഗോപിനാഥ്‌, ആർട്ട് : കൃപേഷ് അയ്യപ്പൻകുട്ടി, കഥ : അംബരീഷ് കളത്തറ, ലൈൻ പ്രൊഡ്യൂസർ : ശങ്കർ ലോഹിതാക്ഷൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ : വിഷ്ണു ദേവ്, റെനിത് രാജ് ,വസ്ത്രാലങ്കാരം : മനു മാധവ്, മേക്കപ്പ് : രഞ്ജിത്ത് മണലിപ്പറമ്പിൽ, സൗണ്ട് ഡിസൈൻ : രാഹുൽ ജോസഫ്, സേത്ത് എം ജേക്കബ്, ശബ്ദമിശ്രണം : ജിതിൻ ജോസഫ്, വരികൾ : ടിറ്റോ പി തങ്കച്ചൻ, ഡി ഐ : എസ് ആർ, ആക്ഷൻ ഫ്രെയിംസ് മീഡിയ, വി എഫ് എക്സ് : റാൻസ് വി എഫ് എക്സ് സ്റ്റുഡിയോ, സിങ്ക് സൗണ്ട് : ആദർശ് ജോസഫ്, അസിസ്റ്റൻ്റ് ഡയറക്ടർ(മാർ) – നിഖിൽ കൃഷ്ണൻ, ചന്ദ്രു, ജിതിൻ മനോഹരൻ, സബ്ടൈറ്റിൽസ് : പാർവതി മൻമോഹൻ, മാർക്കറ്റിംഗ് : കാറ്റലിസ്റ്റ് & ടിങ്, ഓൺലൈൻ മാർക്കറ്റിംഗ്: വിപിൻ കുമാർ, പിആർഒ എ എസ് ദിനേശ്, സ്റ്റിൽസ് : ജിംസ്ദാൻ, ഡിസൈൻ : അഭിലാഷ് ചാക്കോ.

Latest Movies

തായേ തായേ ; രാജേഷ് ധ്രുവ – സുകേഷ് ഷെട്ടി ചിത്രം “പീറ്റർ” പുതിയ ഗാനം പുറത്ത്
Peter Movie Latest Song Out
എ പ്രഗനന്റ് വിഡോ വിന്ധ്യ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ
A Pregnant Widow Selected for Madhya Pradesh Vindhya International Film Festival
നന്ദമൂരി ബാലകൃഷ്ണ- ബോയപതി ശ്രീനു ചിത്രം “അഖണ്ഡ 2” 2025 ഡിസംബർ 5 റിലീസ്
Akhanda 2 Release Date
20 കോടി ചിലവാക്കി ക്ലൈമാക്സ് രംഗമൊരുക്കി അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ” നാഗബന്ധം”
Cost of Nagabandham Movie
വഴി കാട്ടും ദിക്കുകൾ എവിടെ , ഡിയർ ജോയി സിനിമയിലെ വീഡിയോ ഗാനം റിലീസായി
Vazhikaattum Song From Dear Joy
നമ്മുടെ കൂട്ടത്തിലൊരാളും കൂടി സംവിധായകനാകുന്നു , ഷാജി പട്ടിക്കര എഴുതുന്നു
Madhura Kanakku from 4 December
കളങ്കാവൽ കേരള പ്രീസെയിൽസ് ഒന്നര കോടിയിലേക്ക്
Kerala presales of Kalankaval Movie
തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ” ഓ സുകുമാരി”; നിർമ്മാണം ഗംഗ എന്റർടൈൻമെന്റ്‌സ്
Oh Sukumari Movie

Leave a Comment