Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

വടു-The Scar ഓഡിയോ പ്രകാശനം നിർവഹിച്ചു

Written by: Cinema Lokah on 23 January

Advertisements
Vadu the Scar Audio Launch
Vadu the Scar Audio Launch

നീലാംബരി പ്രൊഡക്ഷൻസ് വൈഡ് സ്ക്രീൻ മീഡിയാ പ്രൊഡക്ഷൻസ് എന്നീ ബാനറിൽ മുരളി നീലാംബരി, ഡോ: മനോജ് ഗോവിന്ദൻ, പ്രദീപ്കുമാർ, മോഹനൻ കൂനിയേത്ത് എന്നിവർ ചേർന്ന് നിർമ്മിച്ച “വടു – The Scar ” എന്ന ചിത്രത്തിൻ്റെ ഓഡിയോ പ്രകാശന കർമ്മം ചാവറ കൾച്ചറൽ സെൻ്ററിൽ വെച്ച് നിർവഹിച്ചു. മലയാളത്തിൻ്റെ വാനമ്പാടി പത്മഭൂഷൻ കെ. എസ് ചിത്ര, പത്മശ്രീ ചെറുവയൽ രാമനെ കുറിച്ചുള്ള ഡോക്യുമെൻ്റെറിക്ക്, ദേശീയ പുരസ്കാരം അവാർഡ് നേടിയ പ്രശസ്ത, മാധ്യമപ്രവർത്തകനും, സംവിധായകനുമായ എം.കെ രാമദാസിനു നൽകിയാണ് ഓഡിയോ പ്രകാശനം ചെയ്തത്.

ഗാനരചയിതാവും ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ് ജേതാവുമായ ഡോ.ബി.ജി. ഗോകുലൻ, ചലചിത്ര സീരിയൽ താരം മായാ മേനോൻ ചാവറ കൾച്ചറൽ സെൻ്റർ ഡയറക്ടർ ഫാദർ അനിൽ ഫിലിപ്പ് CSI, സംവിധായകൻ ശ്രീജിത്ത് പൊയിൽക്കാവ്, പി.ഡി സൈഗാൾ,മുരളി നീലാംബരി ഷീബ പ്രദീപ് എന്നിവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു. ടി ജി രവി,ശ്രീജിത്ത് രവി,ശിവജി ഗുരുവായൂർ, മണികണ്ഠൻ പട്ടാമ്പി,ആര്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശ്രീജിത്ത് പൊയിൽക്കാവ് തിരക്കഥയെഴുതി സംവിധാനം ചെയ്ത “വടു-The Scar” എന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം വിപിൻ ചന്ദ്രൻ നിർവ്വഹിക്കുന്നു.
മുരളി നീലാംബരി എഴുതിയ വരികൾക്ക് നവാഗതനായ പി ഡി സൈഗാൾ സംഗീതം പകരുന്ന നാലു ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്.

എഡിറ്റർ-രതിൻ രാധാകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രവി വാസുദേവ്, അസിസ്റ്റൻ്റ് ഡയറക്ടർ- ബാലാസാഗർ,അഞ്ചിത,സൗണ്ട് ഡിസൈൻ ആന്റ് ബിജിഎം- നിഖിൽ കെ മോഹൻ, ഫിനാൻസ് കൺട്രോളർ- ശ്രീകുമാർ പ്രിജി, കല-വിനീഷ് കണ്ണൻ, പരസ്യകല-വിഷ്ണു രാമദാസ്,ഷാജി പാലൊളി,കോസ്റ്റൂംസ്-പ്രസാദ് ആനക്കര, മേക്കപ്പ്-വിനീഷ് ചെറുകാനം, സ്റ്റിൽസ്-രാഹുൽ ലൂമിയർ,പ്രൊഡക്ഷൻ കൺട്രോളർ-കമലേഷ് കടലുണ്ടി

പി ആർ ഒ-എ എസ് ദിനേശ്, മനു ശിവൻ.

Advertisements

Leave a Comment