Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

ആണ്ടാണ്ടേ പെണ്ണൊരുത്തി , അവൾ വീഡിയോ ഗാനം പുറത്തിറങ്ങി

Written by: Cinema Lokah on 2 December

Advertisements
Andande Pennoruthi Song
Andande Pennoruthi Song

ദേശീയ അവാർഡ് ജേതാവായ സുരഭി ലക്ഷ്മിയെ കേന്ദ്ര കഥാപാത്രമാക്കി ജയരാജ് സംവിധാനം ചെയ്ത “അവൾ “എന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി. മുഹാദ് വെമ്പായം എഴുതിയ വരികൾക്ക് കണ്ണൻ സി ജെ സംഗീതം പകർന്ന് മത്തായി സുനിൽ ആലപിച്ച “ആണ്ടാണ്ടേ പെണ്ണൊരുത്തി…” എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.

സുരഭി ലക്ഷ്മിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിൽ ഒന്നായിരിക്കും അവൾ എന്ന സിനിമയിലെ “പ്രഭ” എന്ന് സംവിധായകൻ ജയരാജ് വ്യക്തമാക്കി . സുരഭി തന്നെ പല ഇന്റർവ്യൂകളിലും ഇത് എടുത്തു പറഞ്ഞിട്ടുമുണ്ട്. നിരഞ്ജന അനൂപ്,കെ പി എ സി ലളിത, സബിത ജയരാജ്, നിതിൻ രഞ്ജി പണിക്കർ,ഷൈനി സാറ,മനോജ് ഗോവിന്ദൻ,ഷിബു നായർ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

New Movie Songs

ഗോൾഡൻ വിങ്സ് മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ മനോജ് ഗോവിന്ദൻ, ഷിബു നായർ, ജയരാജ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം സച്ചു സജി നിർവഹിക്കുന്നു. എഡിറ്റിംഗ്-ശ്രീജിത്ത് സി ആർ,ഗാനരചന- മുഹാദ് വെമ്പായം, സംഗീതം-കണ്ണൻ സി ജെ,കലാസംവിധാനം-ജി ലക്ഷ്മണൻ മേക്കപ്പ്-ലിബിൻ മോഹൻ, വസ്ത്രാലങ്കാരം- ഫെമിന ജബ്ബാർ,
സൗണ്ട് ഡിസൈൻ-വിനോദ് പി ശിവറാം,പ്രൊഡക്ഷൻ കൺട്രോളർ-സജി കോട്ടയം,പി ആർ ഒ-വിവേക് വിനയരാജ്…എ എസ് ദിനേശ്.ഒക്ടോബർ പത്തിന് “അവൾ” പ്രദർശനത്തിനെത്തുന്നു.

Advertisements
Advertisements

Leave a Comment