തിയേറ്ററുകളിൽ ചിരിയുടെ ഭൂകമ്പം ഒരുക്കാൻ ‘അടിനാശം വെള്ളപ്പൊക്കം’ എത്തുന്നു; പുതിയ ഗാനം പുറത്തിറങ്ങി.
ഭൂകമ്പം ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത്, അടിനാശം വെള്ളപ്പൊക്കം
സൂര്യഭാരതി ക്രിയേഷൻസിന്റെ ബാനറിൽ മനോജ് കുമാർ കെ പി നിർമ്മിച്ച്, അടി കപ്യാരേ കൂട്ടമണി, ഉറിയടി എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്‌ത എ ജെ വർഗീസ് ഒരുക്കുന്ന ‘അടിനാശം വെള്ളപ്പൊക്കം‘ സിനിമയിലെ പുതിയ ഗാനം പുറത്തിറങ്ങി. ലിറിക്കൽ ആയി പുറത്തിറങ്ങിയ ഭൂകമ്പം എന്ന ഗാനത്തിന് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഇലക്ട്രോണിക് കിളിയാണ്. മുത്തുവിന്റെ വരികൾ ആലപിച്ചിരിക്കുന്നത് ഇലക്ട്രോണിക് കിളിയും വിഷ്ണു ദാസും ചേർന്നാണ്. ഇതിനു മുൻപ് പുറത്തിയ ചിത്രത്തിലെ ‘ലക്ക ലക്ക’ എന്ന ഗാനം ട്രെൻഡിങ്ങിൽ തുടരുകയാണ്. ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് പീറ്റേഴ്സ് മ്യൂസിക്കൽ ആയി പുറത്തു വന്ന ഗാനം എനെർജിറ്റിക് ബീറ്റ്, ഈസി-ടു-ഹം ഫീൽ എന്നിവയാൽ ഉടനടി ട്രെൻഡായി മാറുകയായിരുന്നു. ചിത്രം ഡിസംബർ 12ന് പ്രദർശനത്തിനെത്തും.
ക്യാമ്പസ് ജീവിതം എങ്ങനെ ആഘോഷമാക്കാം എന്നു കരുതുന്ന ഒരു സംഘം വിദ്യാർഥികളുടെ ജീവിതത്തിനിടയിൽ അരങ്ങേറുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിലൂടെ പറയുന്നത്.ചിത്രത്തിന്റെ ടീസറിനും സമൂഹ മാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. 2015 ഡിസംബറിലാണ് അടി കപ്യാരേ കൂട്ടമണി റിലീസിനെത്തിയത്. ഇന്നും ചിത്രത്തിന് ആരാധകർ ഏറെയാണ്. 10 വർഷങ്ങൾക്കിപ്പുറം ഡിസംബർ മാസത്തിൽ മറ്റൊരു ഫൺത്രില്ലർ ജോണർ ചിത്രവുമായി സംവിധായകന്‍ എ ജെ വർഗീസ് എത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക് പ്രതീക്ഷ കൂടുതലാണ്. ഷൈൻ ടോം ചാക്കോ, ബൈജു സന്തോഷ്, ബാബു ആന്റണി, അശോകന്‍, പ്രേം കുമാർ, മഞ്ജു പിള്ള, ജോണ്‍ വിജയ്, ശ്രീകാന്ത് വെട്ടിയാര്‍, വിനീത് മോഹന്‍, രാജ് കിരണ്‍ തോമസ്, സജിത്ത് തോമസ്, സഞ്ജയ് തോമസ്, പ്രിന്‍സ്, ലിസബേത് ടോമി തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ജനപ്രിയരായ നിരവധി അഭിനേതാക്കളുടെ സാന്നിദ്ധ്യം കൊണ്ടും ചിത്രം ഏറെ ആകർഷകമാകുന്നു.
പ്രൊജക്റ്റ് ഡിസൈനർ – ആർ ജയചന്ദ്രൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസഴ്സ്- എസ് ബി മധു, താര അതിയാടത്ത്, ഛായാഗ്രഹണം- സൂരജ് എസ് ആനന്ദ്, എഡിറ്റർ- കാ.കാ, കലാസംവിധാനം- ശ്യാം, വസ്ത്രലങ്കാരം- സൂര്യ ശേഖർ, ഗസ്റ്റ് മ്യൂസിക് ഡയറക്ടർ- സുരേഷ് പീറ്റേഴ്‌സ്, സംഗീത സംവിധാനം- ഇലക്ട്രോണിക് കിളി, രാമ കൃഷ്ണൻ ഹരീഷ്, സൗണ്ട് മിക്സിങ്- ജിജുമോൻ ടി ബ്രൂസ്, കളറിസ്റ്റ്- ലിജു പ്രഭാകർ, ബി ജി എം- ശ്രീരാഗ് സുരേഷ്, ഗാനരചന- ടിറ്റോ പി തങ്കച്ചൻ, മുത്തു, ഇലക്ട്രോണിക് കിളി, സുരേഷ് പീറ്റേഴ്സ്, വിജയാനന്ദ്, ആരോമൽ ആർ വി, മേക്കപ്പ്- അമൽ കുമാർ കെ സി, പ്രൊഡക്ഷൻ കൺട്രോളർ- സേതു അടൂർ, ക്രീയേറ്റീവ് പ്രൊഡ്യൂസർ- ജെമിൻ ജോം അയ്യനേത്, ആക്ഷൻ- തവാസി രാജ് മാസ്റ്റർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- ഷഹദ് സി, വി എഫ് എക്സ്- പിക്ടോറിയൽ എഫ് എക്സ്, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ബോയാക് അജിത് കുമാർ, ജിത്തു ഫ്രാൻസിസ്, പബ്ലിസിറ്റി ഡിസൈൻസ്- യെല്ലോടൂത്ത്‌സ്, വിതരണം- ശ്രീപ്രിയ കോംബിൻസ്.
The lyrical video for the song “Bhookambam” from the movie “Adinaasam Vellapokkam” has just been released, and it’s definitely worth a listen! The music is crafted by the talented Electronic Kili, who also lends his voice to the track alongside Vishnu Das. The lyrics, penned by Muthu, add a unique touch to the overall vibe of the song. The film boasts an impressive cast, featuring notable actors such as Shine Tom Chacko, Baiju Santhosh, Manju Pillai, and Babu Antony, among others. With a lineup that includes John Vijay, Ashokan, Premkumar, Sreekanth Vettiyar, Vineeth Mohan, Raj Kiran Thomas, Sajith Thomas, Sanjay Thomas, Prince, and Lizabeth Tomy, “Adinaasam Vellapokkam” promises to be an engaging cinematic experience.


