Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

ആര്യൻ കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

Written by: Cinema Lokah on 2 December

Aaryan Movie Release Date
Aaryan Movie Release Date

വിഷ്ണു വിശാൽ നായകനായെത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രം “ആര്യൻ” കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്. നവാഗതനായ പ്രവീൺ കെ രചിച്ചു സംവിധാനം ചെയ്ത ചിത്രം ഒക്ടോബർ 31 നു ആഗോള റിലീസായെത്തും. വിഷ്‌ണു വിശാൽ സ്റ്റുഡിയോസിന്റെ ബാനറിൽ അദ്ദേഹം തന്നെ നിർമ്മിച്ച ചിത്രം അവതരിപ്പിക്കുന്നത് ശുഭ്ര, ആര്യൻ രമേശ് എന്നിവർ ചേർന്നാണ്. ‘രാക്ഷസൻ’ എന്ന വമ്പൻ ഹിറ്റിന് ശേഷം വീണ്ടുമൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറിൽ നായകനായി എത്തുകയാണ് ഇതിലൂടെ വിഷ്ണു വിശാൽ. ‘എ പെർഫെക്റ്റ് ക്രൈം സ്റ്റോറി’ എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ് ലൈൻ.

ദിവസങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയ്‌ലർ വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടിയത്. ആദ്യാവസാനം പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന ത്രില്ലർ ആണിതെന്ന സൂചന നൽകിയ ട്രെയ്‌ലർ വലിയ പ്രതീക്ഷയാണ് ചിത്രത്തെ കുറിച്ച് സൃഷ്ടിച്ചിരിക്കുന്നത്. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി കഥ പറയുന്ന ചിത്രത്തിൽ പോലീസ് ഓഫീസർ ആയാണ് വിഷ്ണു വിശാൽ അഭിനയിച്ചിരിക്കുന്നത്. ശ്രദ്ധ ശ്രീനാഥ്, വാണി ഭോജൻ, സെൽവരാഘവൻ, ചന്ദ്രു, ജീവ സുബ്രമണ്യം എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. സു ഫ്രം സോ, ലോക, ഫെമിനിച്ചി ഫാത്തിമ എന്നിവക്ക് ശേഷം വേഫറെർ ഫിലിംസ് കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കാൻ പോകുന്ന ചിത്രം കൂടിയാണിത്.

Echo and Fire TV at Best Price

ഛായാഗ്രഹണം – ഹാരിഷ് കണ്ണൻ, സംഗീതം- ജിബ്രാൻ, എഡിറ്റർ- സാൻ ലോകേഷ്, ആക്ഷൻ- സ്റ്റണ്ട് സിൽവ, പി സി സ്റ്റണ്ട്സ് പ്രഭു, അഡീഷണൽ തിരക്കഥ- മനു ആനന്ദ്, കോസ്റ്റ്യൂം ഡിസൈനർ ആൻഡ് സ്റ്റൈലിസ്റ്റ് -വിനോദ് സുന്ദർ, അഡീഷണൽ സ്റ്റൈലിംഗ്-വർഷിണി ശങ്കർ, സൌണ്ട് ഡിസൈൻ-സച്ചിൻ സുധാകരൻ, ഹരിഹരൻ എൻ (സിങ്ക് സിനിമ), ഓഡിയോഗ്രാഫി-തപസ് നായക്, ഡിഐ-ബ്രിഡ്ജ് പോസ്റ്റ് വർക്ക്സ്, വിഎഫ്എക്സ്-ഹോക്കസ് പോക്കസ്, ഡബ്ബിംഗ്-സീഡ് സ്റ്റുഡിയോസ്, പബ്ലിസിറ്റി ഡിസൈൻസ്-പ്രഥൂൽ എൻ. ടി., പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ-ഗുണശേഖർ (പോസ്റ്റ് ഓഫീസ്), മാർക്കറ്റിംഗ് ആൻഡ് പ്രൊമോഷൻസ്-സിദ്ധാർത്ഥ് ശ്രീനിവാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സീതാരാം, ക്രിയേറ്റീവ് പ്രൊഡ്യൂസർ-ശ്രാവന്തി സായിനാഥ്, പിആർഒ- ശബരി

Aaryan Movie Kerala Release
Aaryan Movie Kerala Release

Leave a Comment