Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ സഹകരണം , അല്ലു അർജുനും അറ്റ്ലീയും സൺ പിക്ചേഴ്സും ഒരുമിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു

Written by: Cinema Lokah on 2 December

Allu Arjun Movie with Atlee
Allu Arjun Movie with Atlee

ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകർക്ക് സന്തോഷ വാർത്തയുമായി അല്ലു അർജുന്റെ പിറന്നാൾ ദിനത്തിൽ അറ്റ്ലീ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രഖ്യാപനം നടന്നു. ലോക സിനിമയിൽ ഇന്ത്യൻ സിനിമയുടെ അഭിമാനം വർധിപ്പിക്കുന്ന രീതിയിൽ ഒരുങ്ങുന്ന പ്രൊജക്റ്റിന്റെ നിർമ്മാണം നിർമ്മാണം സൺ പിക്ചേഴ്സ് ആണ്. ചിത്രത്തിന്റെ അന്നൗൺസ്‌മെന്റിന്റെ ഭാഗമായി ചിത്രത്തിന്റെ വലിപ്പം കാണിക്കുന്ന രണ്ടു മിനുട്ടുള്ള ഒരു വീഡിയോ സൺ പിക്ചേഴ്സ് ഇന്ന് റിലീസ് ചെയ്തു. നിർമാതാവായ കലാനിധി മാരനും സംവിധായകൻ അറ്റ്ലിയും സൂപ്പർ താരം അല്ലു അർജുനും ചെന്നൈയിൽ നിന്ന് ലോകരാജ്യങ്ങളിലേക്കുള്ള യാത്രയും ഈ ചിത്രത്തിന്റെ സാങ്കേതിക പ്രവർത്തകരുമായുള്ള കൂടികാഴ്ചയും ഈ ചിത്രത്തിനെക്കുറിച്ചുള്ള അവരുടെ അഭിപ്രായങ്ങളും വിഡിയോയിൽ കാണാം.

ലോകോത്തര പ്രേക്ഷകരിലേക്ക് ഒരു ഇന്ത്യൻ സിനിമ എത്തുമെന്ന് അന്നൗൺസ്‌മെന്റ് വീഡിയോ തന്നെ ഉറപ്പു തരുന്നു.അമേരിക്കയിലെ ലോലാ വി എഫ് എക്സ്, സ്പെക്ട്രൽ മോഷൻ, യു എസ്, എ, ഫ്രാക്ചേർഡ് എഫ് എക്സ്, ഐ എൽ എം ടെക്നോപ്രോപ്സ്, അയൺ ഹെഡ് സ്റ്റുഡിയോ, ലെഗസി എഫക്ട്സ് എന്നീ സ്ഥാപനങ്ങളാണ് ഈ ചിത്രത്തിനായി സൺ പിക്ചേഴ്സ് ഒരുക്കുന്ന ഈ ചിത്രത്തിൽ അറ്റ്ലിയോടൊപ്പം സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്നത്.

Echo and Fire TV at Best Price

അയൺ ഹെഡ് സ്റ്റുഡിയോ സി ഇ ഓ ജോസ് ഫെർണാണ്ടസ്, വി എഫ് എക്സ് സൂപ്പർവൈസർ ജെയിംസ് മാഡിഗൺ, മൈക്ക് എലിസാഡിലെ (സ്പെക്ട്രൽ മോഷൻ), ജസ്റ്റിൻ റാലെയ്ഗ് (ഫ്രാക്ച്ചേർഡ് എഫ് എക്സ്) വില്യം ആൻഡേഴ്സൺ ( ലോല വി എഫ് എക്സ് ) എന്നിവർ ചിത്രത്തിന്റെ കഥ ഏറ്റവും മികച്ചതാണെന്നും ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമായ ഈ ചിത്രം ഭാഷക്കതീതമായി എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപെടുമെന്നും ഉറപ്പു നൽകുന്നു. അറ്റ്ലീ ഇതുവരെ ചെയ്ത ജോണറുകളിൽ വ്യത്യസ്തമായ ഈ ചിത്രം ആഗോള പ്രേക്ഷകരെ ആകർശിക്കുമെന്നുറപ്പാണ്.

ഇന്ത്യൻ സിനിമയുടെ തന്നെ ഏറ്റവും വലിയ സഹകരണം കൂടിയാണ് ഈ അഭിലാഷ പദ്ധതിയെന്ന്‌ നിർമ്മാതാക്കൾ വ്യക്തമാക്കി. ബോക്സ്ഓഫീസിൽ ആയിരം കോടിയിൽ പ്രവേശിച്ച ഏറ്റവും പ്രായം കുറഞ്ഞ സംവിധായകനും ലോകമെമ്പാടും ആരാധകരുള്ള സൂപ്പർ താരം അല്ലു അർജുനും വൻകിട നിർമ്മാതാക്കളായ സൺ പിക്‌ചേഴ്‌സുമായി കൈകോർക്കുന്ന ചിത്രത്തിൽ ലോകത്തിലെ മികച്ച സാങ്കേതിക വിദഗ്ദ്ധർ ഒരുമിക്കുന്നു. അല്ലു അർജുന്റെ ഇരുപത്തി രണ്ടാമത്തെ ചിത്രവും അറ്റ്ലിയുടെ ആറാമത്തെ ചിത്രവുമാണിത്. ലോകോത്തര മികവുള്ള ഇന്ത്യൻ സിനിമാ പ്രഖ്യാപനത്തിന്റെ വീഡിയോ നിമിഷ നേരങ്ങൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ തരംഗമാണ്. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ.

Leave a Comment