പതിനേഴാമത് ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഇന്ത്യന്‍ സിനിമ മത്സരവിഭാഗത്തില്‍ ഉണ്ണി കെ ആര്‍ സംവിധാനം ചെയ്ത “എ പ്രഗനന്റ് വിഡോ” തിരഞ്ഞെടുക്കപ്പെട്ടു. മാധ്യമ പ്രവര്‍ത്തകനായ രാജേഷ് തില്ലങ്കേരിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.
ട്വിങ്കിള്‍ ജോബി ടൈറ്റില്‍ വേഷത്തില്‍ എത്തുന്ന ‘എ പ്രഗ്‌നന്റ് വിഡോ’ ഒരു അടിസ്ഥാന വിഭാഗത്തിലെ ഗര്‍ഭിണിയായ വിധവ തന്റെ അവകാശങ്ങള്‍ക്കായി നടത്തുന്ന പോരാട്ടത്തിന്റെയും അതിജീവനത്തിന്റേയും കഥയാണ് പറയുന്നത്. വ്യാസചിത്രയുടെ ബാനറില്‍ ഡോ പ്രഹ്ലാദ് വടക്കേപ്പാട്ടാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ക്യാമറ-സാംലാല്‍ പി തോമസ്.
കല്‍ക്കത്താ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ചെന്നൈ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, മധ്യ പ്രദേശില്‍ വെച്ച് നടക്കുന്ന വിന്ധ്യ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, മുംബ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, രാജസ്ഥാനില്‍ വെച്ച് നടന്ന അമോദിനി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, 24-മത് പൂനെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, സിലോണ്‍ കൊളംബോ ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ തുടങ്ങിയ നിരവധി ഫിലിംഫെസ്റ്റിവലുകളിലേക്ക് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഈമാസം 29 മുതല്‍ ഫെബ്രുവരി 6 വരെയാണ് ബാംഗ്ലൂരില്‍ ഫിലിം ഫെസ്റ്റിവല്‍ നടക്കുക. മലയാളത്തില്‍ നിന്നും സര്‍ക്കീട്ട്, ഭൂതലം, കാട്, മലവഴി, മോഹം എന്നീ ചിത്രങ്ങളും ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ ഫിലിംഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.


